ദോഹ: പബ്ലിക് പാര്‍ക്കുകളില്‍ സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന 10 മൊബൈല്‍ റീചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു.32 വാട്ടിന്റെ എല്‍.ഇ.ഡി. ലൈറ്റുകളോടു കൂടിയതാണ് റീചാര്‍ജിങ് സ്റ്റേഷനുകള്‍.അല്‍ റുവൈസ്, അല്‍ ശമാല്‍, അബു സല്ലൂഫ്, അല്‍ ഗരിയ ബീച്ച് എന്നിവിടങ്ങളില്‍ പതിനെട്ട് വാട്ടിന്റെ രണ്ട് എല്‍.ഇ.ഡി. ലൈറ്റുകളോടുകൂടിയ 34 ബീച്ച് കുടകളാണ് സ്ഥാപിച്ചത്.
അല്‍ ശമാല്‍ നഗരസഭയുടെയും റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന്റെയും സഹകരണത്തിലാണ് പദ്ധതി. അല്‍ ശമാല്‍ നഗരസഭയില്‍ സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന തണല്‍ കുടകളും ലൈറ്റുകളും സ്ഥാപിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ദോഹയില്‍ സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന 10 മൊബൈല്‍ റീചാര്‍ജിങ് സ്റ്റേഷനുകള്‍
Loading...