കുവൈത്തിലേക്ക് ലാലേട്ടനെത്തുന്നു…ഉയരങ്ങളില്‍ എന്റര്‍പ്രൈസസും ടെക്‌സാസ് കുവൈത്തും ചേര്‍ന്ന് നടത്തുന്ന തിരനോട്ടം പരിപാടിയിലേക്ക്

ഉയരങ്ങളില്‍ എന്റര്‍പ്രൈസസും, ടെക്‌സാസ് കുവൈറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തിരനോട്ടം’ പരിപാടിയില്‍ നടന വിസ്മയമായ മോഹന്‍ലാല്‍ പങ്കെടുക്കുന്നു. നടന വിസ്മയമായ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ 40 വര്‍ഷങ്ങള്‍ ആഘോഷിക്കാനായി ,ഉയരങ്ങളില്‍ എന്റര്‍പ്രൈസസും, ടെക്‌സാസ് കുവൈറ്റും ചേര്‍ന്ന് ‘തിരനോട്ടം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു.

2019 ജനുവരി 18 ന് വൈകിട്ട് 6 മുതല്‍ 10 വരെ ഹാവല്ലി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംഗീത നൃത്ത കലാ പരിപാടികള്‍ അവതരിപ്പിക്കും.

ശ്രീകാന്ത് മുരളിയാണ് ഷോയുടെ സംവിധായകന്‍. മലയാളത്തിന്റെ പ്രമുഖ താരനിര പരിപാടിയില്‍ അണിനിരക്കുമെന്നും, പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ച് മഹാപ്രളയത്തില്‍ സര്‍വതും നഷ്ടമായ 5 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു
ശ്രീകാന്ത് മുരളി , രാഗേഷ് ബ്രഹ്മാനന്ദന്‍, സെബാസ്റ്റ്യന്‍ ജോസ്, ബിനു സ്റ്റീഫന്‍, , മുരളീധരന്‍, ഐലിന്‍, മുഹമ്മദ് യൂസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *