വാഹനപ്രേമികളുടെ മനം കവർന്ന് മോട്ടോർ ബൈക്ക് പരേഡ്

ദോഹ :  ഖത്തർ കസ്റ്റം ഷോയുടെ ഭാഗമായി നടന്ന മോട്ടോർ ബൈക്ക് പരേഡ് ആവേശം നിറച്ചു. ‘കുവൈത്തിന് നന്ദി’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിൽ നിന്നും ആരംഭിച്ച പരേഡിൽ മുന്നൂറിലധികം ബൈക്ക് സവാരിക്കാരാണ് പങ്കെടുത്തത്.

ദോഹ കോർണിഷും വിമാനത്താവളം റോഡുമെല്ലാം കറങ്ങി ഖത്തർ റേസിങ് ക്ലബ്ബിലാണ് പരേഡ് സമാപിച്ചത്.

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ മധ്യസ്ഥത വഹിച്ച കുവൈത്തിനുള്ള നന്ദി പ്രകടമാക്കിയാണ് പരേഡ് നടത്തിയത്.

ഖത്തർ റേസിങ് ക്ലബ്ബിൽ നടന്ന കസ്റ്റമൈസ് ചെയ്ത വ്യത്യസ്ത തരം കാറുകളുടെയും ബൈക്കുകളുടെയും പ്രദർശനം കാണാൻ നൂറുകണക്കിന് വാഹനപ്രേമികളാണ് എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *