മനാമ : കോവിഡ് നിയമം ലംഘിച്ച കാരണത്താൽ അംവാജിലെ ഒരു തീരപ്രദേശം അടച്ചിട്ടതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. വാണിജ്യ-വ്യവസായ- ടൂറിസം മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ വ്യക്തികളും സ്ഥാപനങ്ങളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിയമ ലംഘനമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി.
മനാമ: കോവിഡ് നിയമം ലംഘിച്ച റസ്റ്റാറൻറിനെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് പ്രൊസിക്യൂഷന് അറിയിച്ചു.
റസ്റ്റാറൻറിന്റെ ഉത്തരവാദിത്തമുള്ള രണ്ടു പേര്‍ക്ക് 1000 ത്തിനും 2,000 ദീനാറിനുമിടയില് പിഴ വിധിക്കുകയും റസ്റ്റാറൻറ് അടച്ചു പൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു.
നിയമ ലംഘനം കണ്ടെത്തി 12 മണിക്കൂറിനകംതന്നെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.