യുവാവിന്‍റെ കൊലപാതകം; 18 മണിക്കൂറിനകം പ്രതി അറസ്റ്റില്‍

അജ്മാന്‍: യുഎഇ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.

Loading...

കൊലപാതകം നടന്ന് 18 മണിക്കൂറിനകമാണ് പ്രതി ബുര്‍ ദുബായില്‍ അറസ്റ്റിലായത്.

ഞായറാഴ്ച രാത്രിയോടെയാണ് അജ്മാനിലെ ലിവാര ഒന്നില്‍ നിരവധി കുത്തേറ്റ മുറിവുകളോടെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

അജ്മാന്‍ പൊലീസാണ് യുവാവിന്‍റെ മൃതദേഹം ആദ്യം കണ്ടത്.

മൂര്‍ച്ചയുള്ള ഉപകരണം ഉപയോഗിച്ച്‌ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി 18 മണിക്കൂറിനകം പിടിയിലായതെന്ന് അജ്മാന്‍ പൊലീസിലെ ക്രിമിനല്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹ്മദ് സയീദ് അല്‍ നുയിമി പറഞ്ഞു.

മുസല്ല അല്‍ ഈദിന് (ഈദ് പ്രയര്‍ ഗ്രൌണ്ട്) സമീപമുള്ള അല്‍ ലിവാര 1 പ്രദേശത്താണ് കൊലപാതകം നടന്നത്.

ഞായറാഴ്ച രാത്രി 10.30ന് പോലീസിന് ഒരു കോളിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇരയുടെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകളുണ്ടെന്ന് വിളിച്ചയാള്‍ പറഞ്ഞിരുന്നു.

അന്വേഷണത്തിന്‍റെ തുടക്കത്തില്‍ പൊലീസ് നിരവധി പേരെ സംശയിച്ചു. കൊലചെയ്യപ്പെട്ട യുവാവ് സംഭവത്തിന് തൊട്ടുമുമ്ബ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം ഒരു റെസ്റ്റോറന്റിലുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അവരില്‍ ഒരാളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

സംഭവത്തിനുശേഷം പ്രതി ടാക്സിയിലാണ് രക്ഷപെട്ടതെന്നും പൊലീസ് കണ്ടെത്തിയത് നിര്‍ണായകമായി. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരും ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *