സൈക്കിളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മസ്കത്ത് നഗരസഭ

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ പൊതു പാര്‍ക്കുകളില്‍ സൈക്കിളുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി മസ്‌കത്ത് നഗരസഭ. അപകട സാധ്യതയും സന്ദര്‍ശകര്‍ക്കുണ്ടാക്കുന്ന ശല്യവും അസൗകര്യവും മുന്‍നിര്‍ത്തിയാണ് നടപടി.

പാര്‍ക്കുകളില്‍ എത്തുന്നവര്‍ക്ക് അപകടസാധ്യതയുയര്‍ത്തുന്നുണ്ട്. കൂടാതെ പൊതുപാര്‍ക്കുകളിലെ ചെടികള്‍ക്കും പച്ചപ്പുകള്‍ക്കും നാശമുണ്ടാക്കുന്നത് തടയാനും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതായും മസ്‌കത്ത് നഗരസഭ അറിയിച്ചു.

32/97 പ്രാദേശിക ഉത്തരവ് പ്രകാരമാണ് തീരുമാനം നടപ്പിലാക്കിയത്. ഖുറം നാച്വറല്‍ പാര്‍ക്കില്‍ മാത്രമാണ് ഈ നിരോധം ബാധകമല്ലാതിരിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *