ബ്യൂട്ടി പാർലറുകൾക്കും സലൂണുകൾക്കും പുതിയ പ്രവർത്തന നിർദ്ദേശങ്ങളുമായി മസ്കറ്റ് നഗരസഭ

മസ്‌കറ്റ് : ഒമാനിലെ സൗന്ദര്യ പരിപാലന കേന്ദ്രങ്ങളും വനിതാ ഹെയര്‍ഡ്രെസിംഗ് സലൂണുകളും നിര്‍ബന്ധമായും പാലിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചു മസ്‌കറ്റ് നഗരസഭ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി.

  • സൗന്ദര്യ പരിപാലന കേന്ദ്രങ്ങളിലും, വനിതാ സലൂണുകളിലും അമ്പതു ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
  • അമ്പതു ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് സലൂണിലെ ജോലി പരിമിതപ്പെടുത്തണം. ഇത് മൂലം തിരക്ക് നിയന്ത്രിക്കുവാന്‍ സാധിക്കും .
  • സലൂണുകള്‍ക്കുള്ളിലെ കസേരകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
  • തുണി കൊണ്ടുള്ള തൂവാലകള്‍ക്കു പകരം , ഒരു തവണ ഉപയോഗിച്ചിട്ട് കളയുവാനുള്ള കടലാസ്സു ടവലുകള്‍ ഉപയോഗിക്കുക , അല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി കൊണ്ടുവരുവാനും അനുവദിക്കാം.
  • എല്ലാ പ്ലാസ്റ്റിക് ഉപകരണങ്ങളും ഒരു ഹീറ്റ് ബോക്‌സിലോ യുവിഎല്‍ ഉപകരണത്തിലോ സൂക്ഷിക്കുക.
  • ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക.
  • കൃത്യമായ ഇടവേളയില്‍ ടോയ്ലറ്റുകള്‍ അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
  • സലൂണിനുള്ളില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യുവാന്‍ പാടുള്ളതല്ല.
  • സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതുമായ ആവൃത്തി വര്‍ദ്ധിപ്പിക്കുക.
  • വാതില്‍ , പടികള്‍, ക്യാഷ് ഡിസ്‌പെന്‍സറുകള്‍, ടിവി, എയര്‍ കണ്ടീഷനിംഗ് നിയന്ത്രണ ഉപകരണങ്ങള്‍, സേവന കസേരകളും മേശകളും, മുടി കഴുകുന്ന വാഷ് ബൈസിന്‍ , അലമാരകള്‍, ക്യാബിനറ്റുകള്‍ എന്നിവ സാനിറ്റൈസര്‍ ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കുക.
  • ഉപകരണങ്ങള്‍ക്ക് എല്ലാം ഒരു പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കുക.
  • അണുമുക്തമാക്കുന്നതിന്റെയും ഉപയോഗിച്ച വസ്തുക്കളുടെയും രേഖകള്‍ റെക്കോര്‍ഡ് ആക്കി സൂക്ഷിക്കുക.
  • ഉപഭോക്താക്കളും തൊഴിലാളികളും തമ്മിലുള്ള സംഭാഷണം പരിമിതപ്പെടുത്തണം, തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മസ്‌കറ്റ് നഗര സഭ ഇന്ന് ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ പുറത്തുവിട്ടത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *