പൊ​തു​ജ​ന​ങ്ങ​ളു​ടെ ആവശ്യം പ​രി​ഗ​ണിച്ചു ടാ​ക്സി നി​ര​ക്കു​ക​ള്‍ കു​റ​ക്കാനൊരുങ്ങി മു​വാ​സ​ലാ​ത്ത് എ​യ​ര്‍​പോ​ര്‍​ട്ട്

മ​സ്ക​ത്ത്: പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​വും നി​ര്‍​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണിസിച്ചു കൊണ്ടു ടാ​ക്സി നി​ര​ക്കു​ക​ള്‍ കു​റ​ക്കാനൊരുങ്ങി മു​വാ​സ​ലാ​ത്ത് എ​യ​ര്‍​പോ​ര്‍​ട്ട്. പുതുക്കിയ നി​ര​ക്കു​ക​ള്‍ പു​തു​വ​ര്‍​ഷാ​രം​ഭം മു​ത​ല്‍ നി​ല​വി​ല്‍​വ​രു​മെ​ന്ന് എയര്‍പോര്‍ട്ട് കമ്ബനി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ര​ണ്ടു​ത​രം നി​ര​ക്കു​ക​ളാ​ണ് മു​വാ​സ​ലാ​ത്ത് ടാ​ക്സി​ക​ള്‍ ഇനി മുതല്‍ ഈടാക്കുന്നത്. പ്ര​വൃ​ത്തി​ ദി​വ​സ​ങ്ങ​ളി​ലും ഒ​ഴി​വു ​ദി​വ​സ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി പ​ത്തു വ​രെ കു​റ​ഞ്ഞ നി​ര​ക്ക് ര​ണ്ട​ര റി​യാ​ലാ​യി​രി​ക്കും. പി​ന്നീ​ട് കി​ലോ​മീ​റ്റ​റി​നും 300 ബൈ​സ അ​ധി​കം ന​ല്‍​ക​ണം. ഒ​രു കി​ലോ​മീ​റ്റ​ര്‍ മു​ത​ല്‍ 30 കി​ലോ മീ​റ്റ​ര്‍ വ​രെ​യാ​ണ് ഈ ​നി​ര​ക്ക് ഈടാക്കാനൊരുങ്ങുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *