ബഹ്റൈനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

മനാമ: ബഹ്റൈനിലെ മനാമയില്‍ ഇരുനൂറു വര്‍ഷ പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായായി നരേന്ദ്രമോദി ബഹ്റൈനില്‍ എത്തിയപ്പോഴായിരുന്നു ഉദ്‌ഘാടനം. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.

Loading...
വ്യാപാരി സമൂഹത്തിന്‍റെ നേതൃത്വത്തില്‍ 42 കോടി അമേരിക്കന്‍ ഡോളര്‍ ചിലവു വരുന്ന നവീകരണ പ്രവര്‍ത്തനമാണ് മനാമയില്‍ നടക്കുക. ഹിന്ദു വിവാഹ ഹാളും, എക്സിബിഷന്‍ സെന്ററും അടങ്ങുന്ന പദ്ധതിയാണ് ഇവിടെ നടപ്പാക്കുക. 45000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തന്മാരില്‍ 80 ശതമാനം പേരെ ഉള്‍ക്കൊള്ളാനാകും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *