അബുദാബിയിലെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തില്ല

അബുദാബി: അബുദാബിയില്‍ നിര്‍മ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന വാര്‍ത്ത നിഷേധിച്ച്‌ ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍. കഴിഞ്ഞ വര്‍ഷം യുഎഇ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി, ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ക്ഷേത്ര നിര്‍മാണ സമിതിയും ഇന്ത്യന്‍ എംബസി വൃത്തങ്ങളും തള്ളുകയാണ്.

സ്വാമി നാരായണ്‍ സന്‍സ്ഥ എന്ന സംഘടനയാണ് അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. യുഎഇ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 26.5 ഏക്കര്‍ ഭൂമിയിലാണ് 55,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ക്ഷേത്രം ഉയരുന്നത്. യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍,സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്വാമി നാരായണ്‍ സന്‍സ്ഥ മേധാവി മഹന്ത് സ്വാമി മഹാരാജ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *