പ്രവാസി വോട്ടവകാശം കുറ്റമറ്റ രീതിയില്‍ ഉടനെ നടപ്പിലാക്കണമെന്ന് നവയുഗം

അല്‍ ഖോബാര്‍: പ്രവാസികളെ വെറും കറവപ്പശുക്കളെ പോലെ മാത്രം കാണുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ സമീപനം മാറണമെങ്കില്‍ പ്രവാസി വോട്ടവകാശം നടപ്പില്‍വന്നേ മതിയാകൂ. അതിനാല്‍ കാലതാമസം വരുത്താതെ കുറ്റമറ്റ രീതിയില്‍ പ്രവാസി വോട്ടവകാശം നടപ്പിലാക്കണം എന്ന് നവയുഗം സാംസ്‌കാരികവേദി കോബാര്‍ സിറ്റി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Loading...

അല്‍ഖോബാര്‍ ഷമാലിയയില്‍, ബിജിബാലിന്റെ അധ്യക്ഷതയില്‍ നടന്ന കോബാര്‍ സിറ്റി യൂണിറ്റ് സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി ഉത്ഘാടനം ചെയ്തു. അന്‍വര്‍ ആലപ്പുഴ യൂണിറ്റ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ്, കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. മാധവ് കെ വാസുദേവ് സ്വാഗതവും, ശ്യാം കുമാര്‍ നന്ദിയും പറഞ്ഞു.

നവയുഗം കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഉണ്ണികൃഷ്ണന്‍ വള്ളികുന്നം (രക്ഷാധികാരി), ബിജിബാല്‍ (പ്രസിഡന്റ്), മുഹമ്മദ് അബുബക്കര്‍ (വൈസ് പ്രസിഡന്റ്), അന്‍വര്‍ ആലപ്പുഴ (സെക്രെട്ടറി), ശ്യാം കുമാര്‍ (ജോയിന്റ് സെക്രട്ടറി), രമീസ് അബ്ദുള്‍ഖാദര്‍ (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. അബ്ദുള്‍ കലാം, റോബി റോബര്‍ട്ട്, പ്രശാന്ത്, രാജു മാത്യു എന്നിവരെ യൂണിറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്കും തെരെഞ്ഞെടുത്തു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *