കുവൈറ്റില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് ഈ രേഖകള്‍ നിര്‍ബന്ധം

കുവൈറ്റില്‍ പ്രവാസികളുടെ എമിഗ്രേഷന്‍ നടപടികള്‍ക്കു സിവില്‍ ഐഡി നിര്‍ബന്ധമാക്കുന്നു. അവധിക്കു പോകുമ്ബോഴും തിരികെ വരുമ്ബോഴും കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് കൈവശമില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇഖാമ വിവരങ്ങള്‍ പാസ്പ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിന് പകരം ഇഖാമ, പാസ്പോര്‍ട്ട് വിവരങ്ങള്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇഖാമയുടെ കാലാവധി അടക്കമുള്ള സാധുത അറിയാന്‍ വിമാനത്താവളങ്ങളില്‍ പാസ്പോര്‍ട്ടിന് പകരം സിവില്‍‌ഐഡി കാര്‍ഡ് ആയിരിക്കും പരിശോധിക്കുക.

Loading...

അതേസമയം എക്സിറ്റ്/എന്‍‌ട്രി മുദ്ര പതിക്കുന്നതിന് പാസ്പോര്‍ട്ടും ആവശ്യമാണ്. രാജ്യത്തിന് പുറത്തായിരിക്കെ സിവില്‍ ഐഡി കളഞ്ഞുപോകുകയോ മറ്റോ ചെയ്താല്‍ അതാതു രാജ്യത്തെ കുവൈറ്റ് എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇഖാമ കാലാവധി അവസാനിക്കാറായവര്‍ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതിന് മുന്‍പ് പുതുക്കണമെന്നാണ് നിര്‍ദേശം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *