സൗദിയില്‍ ഫാമിലി വിസിറ്റ് വീസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

സൗദിയിൽ ഫാമിലി വിസിറ്റ് വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് ആവർത്തിച്ചു. നേരത്തെ തന്നെ നിലവിൽ വന്ന നിയമം പലരും കൃത്യമായി പാലിക്കുന്നില്ലെന്നതുകൊണ്ടാണ് അധികൃതർ ഇക്കാര്യം വീണ്ടും ഉണർത്തിയിരിക്കുന്നത്.

Loading...

രാജ്യത്തെ വിദേശ ജോലിക്കാർ തങ്ങളുടെ കുടുംബങ്ങളെയും മറ്റും വിസിറ്റ് വിസയിൽ കൊണ്ടുവരുമ്പോൾ തന്നെ അവർക്കു ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. നിശ്ചിത കാലാവധി കഴിഞ്ഞു ഇത്തരം വിസകൾക്ക് അനുവദിക്കപ്പെട്ട സമയം വരെ പുതുക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് ആവർത്തിച്ച് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

അബ്ഷിർ പോർട്ടൽ വഴിയാണ് ഫാമിലി വിസിറ്റ് വിസ പുതുക്കേണ്ടത്. ഇതിനായി അപേക്ഷിക്കുന്നവർ ആരോഗ്യ ഇൻഷുറൻസ് കൂടി ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ പലരും വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് അധികൃതർ ഇക്കാര്യം വീണ്ടും ആവർത്തിച്ചിരിക്കുന്നത്.

ഇൻഷുറൻസ് ഉറപ്പുവരുത്താൻ ദേശീയ ഇൻഫർമേഷൻ സെൻററും കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി സഹകരിച്ച് ആവശ്യമായ നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്നും പാസ്പോർട്ട് ഡയരക്ടറേറ്റ് വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *