സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ്​ വിമാനം

ജിദ്ദ : സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ബി 787-10 (ഡ്രീംലൈനർ) ജിദ്ദയിലെത്തി.

അമേരിക്കയിലെ ബോയിങ്​ കമ്പനി ആസ്ഥാനത്ത്​ നിന്നാണ്​ അഞ്ചാമത്തെ ​ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തിയത്​.

ഇതേ ഇനത്തിലുള്ള എട്ട്​ വിമാനങ്ങളാണ്​ സൗദി എയർലൈൻസ്​ ബുക്ക്​ ചെയ്​തത്​. നാല്​ വിമാനങ്ങൾ നേരത്തേ എത്തിയിട്ടുണ്ട്​.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

നൂതന സാ​േങ്കതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഉയർന്ന പ്രവർത്തന ശേഷിയുമുള്ളതാണ്​ പുതിയ വിമാനമെന്ന്​ ‘സൗദിയ’ഡയറക്​ടർ ജനറൽ സാമീ സിന്ദി പറഞ്ഞു.

ദേശീയ വിമാനക്കമ്പനിക്ക്​ പുതിയ വിമാനങ്ങൾ കരുത്തുപകരുകയും പദ്ധതി നടപ്പാക്കുന്നതിന്​ സഹായമാകുകയും ചെയ്യും. ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്താണ്​ പുതിയ വിമാനങ്ങൾ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *