ഗവൺമെന്റ് ജോലിക്കു പുറമേ ഇനി പാർടൈം ജോലിയും… നിയമഭേദഗതി ഉടൻ

റിയാദ് :  സൗദി അറേബ്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പാർട്ട് ടൈം ആയി ജോലി ചെയ്യാനുള്ള അനുവാദം ലഭ്യമാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Loading...

ഗവൺമെന്റ് ഓഫീസിലെ ജോലി കഴിഞ്ഞ് മറ്റുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യാനോ സ്വന്തം ബിസിനസ്സിൽ ഇടപെടാനുള്ള അനുമതി നൽകുമെന്നാണ് സൂചന.

സിവിൽ സർവീസ് റെഗുലേഷൻ ആർട്ടിക്കിൾ 13ൽ ഇതിനാവശ്യമായ നിയമം ഭേദഗതി വരുത്താനുള്ള നിർദേശം അടുത്ത തിങ്കളാഴ്ച നടക്കുന്ന ശൂറാ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും.

ഭേദഗതി നിർദ്ദേശം  സംബന്ധിച്ച മന്ത്രിസഭാ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് ശുറ കൗൺസിലിനു കൈമാറിയതായി അൽറിയാദ് പത്രം റിപ്പോർട്ട് ചെയ്തു.

 നിശ്ചിത കാറ്റഗറിയിൽ ജോലി ചെയ്യുന്നവരെ സ്വകാര്യമേഖലയിൽ പാർട്ടിയുമായി തൊഴിലെടുക്കാനും സ്വകാര്യ വ്യാപാരത്തിൽ ഏർപ്പെടാനും കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ ആവാനും വിവിധ കമ്പനികളിലും കടകളിലും  ജോലി  ചെയ്യാനും അനുവാദം നൽകാനുള്ള നിയമ  ഭേദഗതി നിർദേശമാണ് ശൂറാ  കൗൺസിൽ യോഗത്തിന്റെ പരിഗണനയിൽ എത്തുന്നത്.

 

 

 

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *