അബുദാബിയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളില്‍ എത്തിക്കാന്‍ സംവിധാനം

അബുദാബി: കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ദേശീയ അത്യാഹിത ദുരന്തനിവാരണ വകുപ്പാണ് സംവിധാനത്തിന് തുടക്കംകുറിച്ചത്. ഏകീകൃത ഇലക്േട്രാണിക് സംവിധാനം വഴി ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വകുപ്പിന്റെ അറിയിപ്പുകള്‍ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും.

Loading...

മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളായാണ് വിവരങ്ങള്‍ എത്തുക. ഇത് അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആളുകളെ സഹായിക്കും. കാലാവസ്ഥാ വിവരങ്ങള്‍ എളുപ്പത്തില്‍ ആളുകളിലേക്കെത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര സംവിധാനമാണിതെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ജമാല്‍ മുഹമ്മദ് അല്‍ ഹൊസാനി പറഞ്ഞു. അറബ് രാജ്യത്ത് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്ന ആദ്യ രാഷ്ട്രമാണ് യു.എ.ഇ. എന്നും അദ്ദേഹം പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *