കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെമിനല്‍ തുറന്നു

കുവൈത്ത് സിറ്റി; കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ (ടി-4) അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് എയര്‍വേയ്‌സ് വിമാനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ടെര്‍മിനല്‍. ഉദ്ഘാടന ചടങ്ങിനെത്തിയ അമീറിനെ ഭവന-സേവന കാര്യമന്ത്രി ജിനാന്‍ മുഹ്സിന്‍ റമദാന്‍, വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് സല്‍മാന്‍ സബാഹ് അല്‍ സാലെം അല്‍ ഹമൂദ് അല്‍ സബാഹ് എന്നിവര്‍ സ്വീകരിച്ചു.

Loading...

കിരീടാവകാശി ഷെയ്ഖ് നവാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുതിയ ടെര്‍മിനല്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുന്നോട്ടുവച്ച വിഷന്‍-2035ലേക്കുള്ള സുപ്രധാന ചുവടുവയ്പാണെന്നു മന്ത്രി ജിനാന്‍ പ്രസ്താവിച്ചു. കുവൈത്ത് വിമാനത്താവളം പ്രയോജനപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം 2022നകം 25 ദശലക്ഷം കവിയുമെന്നും അവര്‍ പറഞ്ഞു.

വിമാനത്താവളത്തിന്റെ വടക്കു ഭാഗത്ത് 2,25,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ ടെര്‍മിനല്‍. ഒന്‍പത് ഏറോബ്രിജുകളും അഞ്ചു ഗ്രൗണ്ട് ഗേറ്റുകളും ഉള്‍പ്പെടെ 14 എക്‌സിറ്റ് ഗേറ്റുകളാണ് പുതിയ ടെര്‍മിനലില്‍ ഉള്ളത്. ആഗമന വിഭാഗത്തില്‍ 10 ഗേറ്റുകളുണ്ട്. 2450 കാറുകള്‍ക്കു പാര്‍ക്കിങ് സൗകര്യം, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന കെട്ടിടവുമായി നടപ്പാലം വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *