സന്നദ്ധപ്രവർത്തകർക്ക് യു.എ.ഇ. വിഖായയുടെ ഉപഹാരം

ഷാർജ : കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന എസ്.കെ.എസ്.എസ്.എഫ്. വിഖായ സന്നദ്ധ പ്രവർത്തകർക്ക് യു.എ.ഇ. എസ്.കെ.എസ്.എസ്.എഫ്. വിഖായ ഉപഹാരം നൽകി.

യു.എ.ഇ. സുന്നി കൗൺസിൽ ചെയർമാനായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ സ്മരണാർഥമാണ് 500 വിഖായ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്.

കേരളത്തിലും പുറത്തുമായി ആയിരക്കണക്കിന് സംസ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നതിനുള്ള സ്നേഹോപഹാരമാണ് നൽകിയത്.

പാണക്കാട് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു.

സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഡോ. അബ്ദുറഹിമാൻ ഒളവട്ടൂർ, സയ്യിദ് ശഹീൻ തങ്ങൾ, സത്താർ പന്തലൂർ, ജലീൽ ഫൈസി അരിമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.

അഫ്‌സൽ ഫുജൈറ, ശംഷാദ് ഷാർജ, മുജീബ് അബുദാബി, ഹസൈനാർ കോഴിചെന റാസൽഖൈമ, മഹ്‌റൂഫ് ഫുജൈറ തുടങ്ങിയവർ നേതൃത്വം നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *