രാത്രികാല കര്‍ഫ്യൂ ; റമദാന്‍ മാസം അവസാനം വരെ നീട്ടി

കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രാബല്യത്തിലുള്ള രാത്രികാല കര്‍ഫ്യൂ നീട്ടി.

ഏപ്രില്‍ 22 വരെയായിരുന്നു നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

ഇത് റമദാന്‍ അവസാനം വരെ നീട്ടാന്‍ തിങ്കളാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കും.

അതേസമയം റമദാനിലെ അവസാനത്തെ പത്ത് ദിവസവും പെരുന്നാള്‍ അവധി ദിനങ്ങളിലും പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *