ഒമാനില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒമ്പത് മരണം

മസ്‌കറ്റ് : കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ1,798 പേരാണ് മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,335 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 174364 ആയി.

785 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

154,771 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 101 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇവരുള്‍പ്പെടെ 759 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഇവരില്‍ 250 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *