തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങി 9 മലയാളികള്‍ യു.എ.ഇ.യില്‍ ദുരിതത്തില്‍

ദുബായ്: സാമൂഹിക മാധ്യമം വഴിയുള്ള തൊഴില്‍തട്ടിപ്പില്‍ കുടുങ്ങി ഒന്‍പത് മലയാളികള്‍ യു.എ.ഇ.യില്‍ ദുരിതത്തില്‍. വിശാഖ്, ഐനാസ്, റഫീഖ്, നൗഫല്‍, അസ്ഹറലി, ഫാസില്‍, പ്രവീണ്‍, അര്‍ഷല്‍, അസീസ് എന്നിവരാണ് തട്ടിപ്പിനിരയായത്.

Loading...

അജ്മാനിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റില്‍ മികച്ച ശമ്ബളത്തിലുള്ള ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവരെത്തിയത്. ഒരു റിക്രൂട്ടിങ് ഏജന്റ് ആണ് എഴുപതിനായിരം രൂപ വീതം വാങ്ങി ഇവരെ യു.എ.ഇ.യില്‍ എത്തിച്ചത്. എന്നാല്‍, ഏജന്റ് നല്‍കിയത് സന്ദര്‍ശകവിസയായിരുന്നു.

വിമാനത്താവളത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ എത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വിമാനമിറങ്ങിയ ശേഷം ആരും എത്തിയില്ല. സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്. നാട്ടില്‍ വാട്‌സാപ് സന്ദേശം കണ്ടാണ് ഇവര്‍ റിക്രൂട്ടിങ് ഏജന്റിനെ ബന്ധപ്പെട്ടത് .

ഇപ്പോള്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍, അല്‍ ഐന്‍ എന്നിവിടങ്ങളിലായി ദുരിതത്തില്‍ കഴിയുകയാണ് ഒമ്ബത് പേരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുറികളിലാണ് താമസം. ശമ്ബളം ഇല്ലാത്തതിനാല്‍ കൃത്യമായി ഭക്ഷണം പോലുമില്ല. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കൂടി നില്‍ക്കുന്നതിനാല്‍ പലര്‍ക്കും അതും സാധിക്കുന്നില്ല. ഇവിടെത്തന്നെ മറ്റെന്തെങ്കിലും ജോലി കിട്ടുമോ എന്ന ശ്രമവും ഇവര്‍ നടത്തുന്നുണ്ട് .

സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങളും വാഗ്ദാനങ്ങളും നല്‍കി പണം പിടുങ്ങുന്ന വലിയ സംഘങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ സജീവമാണ്. ഇത് വിശ്വസിച്ച്‌ പണം നല്‍കിയാണ് എല്ലാവരും കെണിയില്‍ വീഴുന്നത്.

എല്ലാവരും ഒരു മാസത്തെയോ മൂന്നുമാസത്തെയോ സന്ദര്‍ശക വിസയാണ് നല്‍കുന്നത്. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്ന് യു.എ.ഇ. അധികൃതരും പ്രവാസി സംഘടനകളും നിരന്തരം ഓര്‍മപ്പെടുത്തിയിട്ടും ഇത്തരം തൊഴില്‍ തട്ടിപ്പുകള്‍ തുടരുകതന്നെയാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *