വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായ് നിട്രോ സര്‍ക്കസ് സൗദിയില്‍ എത്തുന്നു

റിയാദ്: കായികാഭ്യാസത്തിന് ലോകപ്രശസ്തിയാര്‍ജിച്ച സംഘമായ നിട്രോ സര്‍ക്കസ് സൗദിയിലെത്തുന്നു. ആദ്യമായാണ് ഒരു രാജ്യാന്തര സര്‍ക്കസ് പരിപാടി സൗദി കുടുംബങ്ങള്‍ക്ക് ഒരു സ്‌റ്റേഡിയത്തില്‍ നേരില്‍ കണ്ട് ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്നത്. സൗദി വിനോദരംഗത്ത് പുതുചരിത്രമെഴുതുന്ന മിന്നും അഭ്യാസപ്രകടനങ്ങള്‍ക്ക് നവംബര്‍ മൂന്ന്,നാല് തീയതികളില്‍ റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് രാജ്യാന്തര സ്േറ്റഡിയമാണ് വേദിയാകുന്നത്.

സൗദി ജനറല്‍ എന്റര്‍െൈടന്‍മെന്റ് അതോറിറ്റിയും ടൈം എന്റര്‍ടൈന്‍മെന്റ് സംയുക്തമായാണ് വിസ്മയിപ്പിക്കുന്ന കാഴ്ചാനുഭവങ്ങള്‍ സൗദി കാണികള്‍ക്ക് സമ്മാനിക്കാന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ട് 7.30നും ശനിയാഴ്ച വൈകീട്ട് 5.30നുമാണ് പ്രദര്‍ശനങ്ങള്‍. പ്രധാനമായും കുടുംബസദസിന് വേണ്ടിയാണ് വിശാലമായ സ്‌റ്റേഡിയത്തില്‍ ലോകോത്തര അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറുക. ആഗോള സര്‍ക്കസ് രംഗത്തെ മിന്നും താരങ്ങളായ 30 അത്?ലറ്റുകളുടെ സംഘം അഭ്യാസപ്രകടനങ്ങള്‍ നടത്താനെത്തും.

കാര്‍, ബൈക്ക്, സ്‌കൂട്ടര്‍ പോലുള്ള വാഹനങ്ങളും കുതിര, മഞ്ഞുപാളികളില്‍ തെന്നിനീങ്ങാനുള്ള പാദുകം, കളിപ്പാട്ട കാര്‍ എന്നിവയും ഉപയോഗിച്ചുള്ള അത്യന്തം അപകടകരവും സാഹസികവുമായ അഭ്യാസ പ്രകടനങ്ങളും ട്രിപ്പിള്‍ എയറോബിക്‌സ് പോലുള്ള മറ്റ് സര്‍ക്കസ് ഇനങ്ങളും കാണികള്‍ക്ക് വിസ്മയാനുഭവം പകരും. കായികാഭ്യാസികള്‍ 40 അടി ഉയരത്തില്‍ നിന്ന് ആകാശപാതയിലൂടെ സ്‌റ്റേഡിയത്തിലേക്ക് ഇറങ്ങിവരുന്ന കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനത്തോടെയാണ് പരിപാടിയുടെ തുടക്കം. അഞ്ച് തരം പ്രവേശന ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.

വി.ഐ.പി ടിക്കറ്റിന് 750 റിയാലാണ് നിരക്ക്. പ്ലാറ്റിനം (500 റിയാദല്‍), ഡയമണ്ട് (200 റിയാല്‍), ഗോള്‍ഡ് (100 റിയാല്‍), സില്‍വര്‍ (50 റിയാല്‍) എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍. രണ്ട് വയസില്‍ കുറവുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. വിഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. www.ticketmasterksa.com എന്ന വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിങ്ങിന് സൗകര്യമുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *