സൗദിയില്‍ വിദേശികളുടെ ഭാര്യമാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല

റിയാദ് : വിദേശികളുടെ ആശ്രിതരായ ഭാര്യമാര്‍ക്ക് സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ കാറോടിക്കാന്‍ അനുമതി നല്‍കൂ. ഇഖാമയില്‍ എഞ്ചിനീയര്‍, ഡോക്ടര്‍, പ്രൊഫസര്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനികള്‍ തുടങ്ങിയ പ്രൊഫഷനുകളുള്ളവര്‍ ബന്ധപ്പെട്ട പരിശീലനവും പരീക്ഷകളും പൂര്‍ത്തിയാക്കിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും.

ആശ്രിത വിസയിലുള്ളവര്‍ക്ക് ഡ്രൈവിംഗിന് അനുമതി ലഭിക്കുകയില്ല. കഴിഞ്ഞ ജൂണ്‍ 24 മുതലാണ് സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയത്. വിവിധ പ്രവിശ്യകളില്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകളും ഇതോടൊപ്പം ആരംഭിച്ചു. സ്വകാര്യ വാഹനങ്ങളോടിക്കാന്‍ 18 വയസ്സും വലിയ വാഹനങ്ങളോടിക്കാന്‍ 20 വയസ്സുമാണ് പ്രായം നിശ്ചയിച്ചിട്ടുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *