ജിസിസിയിലെ താമസക്കാര്‍ക്ക് ഓമനിലേക്കുള്ള വീസ നിരക്കില്‍ വര്‍ധനയില്ല

മസ്‌കത്ത്∙ യുഎഇ ഉള്‍പ്പടെ ഇതര ജിസിസി രാഷ്ട്രങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഒമാനിലേക്കുള്ള വീസ നിരക്ക് വര്‍ധിപ്പിക്കില്ല. വീസ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പുറത്തുവുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് ടൂറിസം മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് റിയാലാണ് നിലവില്‍ ഈടാക്കുന്നത്. ഈ നിരക്ക് തുടരും.

ഒമാനിലെത്തുന്ന സഞ്ചാരികളില്‍ 6.6 ശതമാനം വര്‍ധനയാണ് 2009 – 2017 കാലയളവില്‍ രേഖപ്പെടുത്തിയത്. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4.7 ശതമാനം സന്ദര്‍ശകര്‍ വര്‍ധിച്ചു. 2016ല്‍ 3,044,705 ഉം 2017ല്‍ 3,261,484ഉം ആയിരുന്നു സന്ദര്‍ശകരുടെ എണ്ണം. 2017 ജനുവരി – ഫെബ്രുവരി കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ 10.8 ശതമാനം സന്ദര്‍ശകർ വര്‍ധിച്ചു.
ഈ മാസം 21 മുതല്‍ ടൂറിസ്റ്റ് – എക്‌സ്പ്രസ് വിസകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. മസ്‌കത്തിലെ പുതിയ ടെര്‍മിനലില്‍ ഇ വിസ കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ഇ വിസ യാത്രക്കാര്‍ക്ക് നേരിട്ടു പ്രവേശനം സാധ്യമാക്കുന്നതാണിത്. വീസ നടപടികള്‍ക്കായി ഇവിടെ സമയം നഷ്ടപ്പെടില്ലെന്നും നടപടികള്‍ പൂര്‍ണമായും ഇലക്ട്രോണിക്‌വത്കരിച്ചതായും മൈത്ത അല്‍ മഹ്‌റൂഖി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *