ഖത്തറിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ തൊഴിലുടമയുടെ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല…

ദോഹ;ഖത്തറിലെ പ്രവാസികള്‍ക്കു രാജ്യം വിട്ടു പുറത്തുപോകുന്നതിന് ഇനി തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി.

Loading...

തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വളരെ നിര്‍ണായകമായൊരു ഭേദഗതിയാണിതെന്നു വിലയിരുത്തപ്പെടുന്നു. നിയമ ഭേദഗതിയെ രാജ്യാന്തര തൊഴില്‍ സംഘടന(ഐഎല്‍ഒ) സ്വാഗതം ചെയ്തു. തൊഴില്‍ കരാര്‍ കാലാവധിക്കുള്ളില്‍ അവധിയില്‍ താല്‍ക്കാലികമായി നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു നിലവില്‍ തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായിരുന്നു.

പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ നിബന്ധന ഒഴിവാക്കിയത്. തൊഴിലിന്റെ സ്വഭാവമനുസരിച്ച് തുടര്‍ന്നും ‘എന്‍ഒസി’ ആവശ്യമുള്ള ജീവനക്കാരുടെ പേരുകള്‍ തൊഴിലുടമ തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിനു സമര്‍പ്പിക്കണം. ഇത്തരം ജീവനക്കാരുടെ എണ്ണം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ അഞ്ചു ശതമാനം കവിയരുതെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *