സാമൂഹിക സേവനങ്ങൾക്കു പിന്തുണയേകാൻ ഷാർജ പൊലീസിന്റെ നമ്പർ പ്ലേറ്റ് ലേലം 21ന്

 ബിഗ് ഹാർട് ഫൗണ്ടേഷന്റെ സാമൂഹിക സേവനങ്ങൾക്കു പിന്തുണയേകാൻ ഷാർജ പൊലീസ് മൂന്ന് ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും. 111, 303, 3333 എന്നീ നമ്പറുകൾ ലേലം ചെയ്തു ലഭിക്കുന്ന തുകയാണു ബിഗ് ഹാർട് ഫൗണ്ടേഷനു നൽകുന്നത്. 111ാം നമ്പർ പ്ലേറ്റിനുള്ള ലേലം ഒന്നര ലക്ഷം ദിർഹത്തിൽ നിന്നായിരിക്കും ആരംഭിക്കുന്നത്.

Loading...

35,000 ദിർഹമാണ് 303 നമ്പർ പ്ലേറ്റിന്റെ അടിസ്ഥാന നിരക്ക്. അറുപതിനായിരം ദിർഹത്തിൽ നിന്നായിരിക്കും 3333ന്റെ ലേലം തുടങ്ങുന്നത്. 21ന് വൈകിട്ട് നാലിന് അൽ ജവാഹർ കൺവെൻഷൻ സെന്ററിലാണു ലേല നടപടികൾ. ആകെ 55 ഫാൻസി നമ്പറുകളാണ് ലേലം ചെയ്യുന്നത്. 13, 30, 44, 500 തുടങ്ങിയ നമ്പറുകളുമുണ്ട്. ഷാർജയിലെ ഏക ആറക്ക വാഹന നമ്പറായ 100,000ന്റെ ലേലവും അന്നു നടക്കും.

പത്തു രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കായി വിദ്യാഭ്യാസ ആരോഗ്യ സേവനങ്ങൾ നൽകുന്ന സന്നദ്ധ സംഘടനയാണ് ബിഗ് ഹാർട് ഫൗണ്ടേഷൻ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *