ഉംറ നിര്‍വഹിക്കുന്നതിന് പ്രവാസികള്‍ക്ക് ഫീസ്…ആരോപണത്തിന് മറുപടിയുമായി അധികൃതര്‍

ജിദ്ദ; സൗദി അറേബ്യയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഉംറ നിര്‍വഹിക്കണമെങ്കില്‍ 400 ഉം 700 ഉം റിയാല്‍ ഫീസ് ഈടാക്കുന്നു എന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

Loading...

മക്ക ഒഴികെയുള്ള മക്കാ പ്രവിശ്യയില്‍ നിന്നുള്ളവര്‍ക്ക് 400 ഉം മറ്റു പ്രവിശ്യകളില്‍ നിന്നുള്ളവര്‍ക്ക് 700 ഉം റിയാല്‍ ഫീസ് ചുമത്തുമെന്നും ഇത് ശേഖരിക്കാനായി കര, വ്യോമ കവാടങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു പ്രചാരണം.

സൗദിക്ക് അകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും വിഷന്‍ 2030 വിഭാവന ചെയ്യുന്ന പ്രകാരം 2030 ഓടെ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 30 ദശലക്ഷമാക്കി ഉയര്‍ത്താനുമാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും സഹ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഫ് മുശാത്ത് വ്യക്തമാക്കി. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടവും ആധികാരികതയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *