ഫെബ്രുവരിയിലെ എണ്ണവിലയില്‍ നേരിയ മാറ്റങ്ങള്‍

ഖത്തറില്‍ ഫെബ്രുവരിയിലെ എണ്ണവിലയില്‍ നേരിയ മാറ്റങ്ങള്‍.

ഡീസലിന് അഞ്ച് ദിര്‍ഹം കൂട്ടിയും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് അഞ്ച് ദിര്‍ഹം കുറച്ചുമാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി മാസത്തെ അപേക്ഷിച്ച് ഡീസലിന് കൂട്ടിയും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് കുറച്ചുമാണ് ഖത്തര്‍ പെട്രോളിയം പുതിയ മാസത്തേക്കുള്ള എണ്ണവില പ്രഖ്യാപിച്ചിരിക്കുന്നത്.

ലിറ്ററിന്മേല്‍ അഞ്ച് ദിര്‍ഹം കുറഞ്ഞ് ഒരു റിയാല്‍ എണ്‍പത്തിയഞ്ച് ദിര്‍ഹമാണ് പുതിയ മാസം സൂപ്പര്‍ ഗ്രേഡ് പെട്രോളിന്‍റെ വില.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഒരു റിയാല്‍ തൊണ്ണൂറ് ദിര്‍ഹമായിരുന്നു ഈ ഇനം പെട്രോളിന്‍റെ ജനുവരിയിലെ നിരക്ക്. അതെ സമയം ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹമിന്റെ വര്‍ധനവുണ്ട്.

ജനുവരിയില്‍ ഒരു റിയാല്‍ എണ്‍പത്തിയഞ്ച് ദിര്‍ഹമായിരുന്ന ഡീസലിന് ഫെബ്രുവരിയില്‍ ഒരു റിയാല്‍ തൊണ്ണൂറ് ദിര്‍ഹം നല്‍കേണ്ടി വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *