ഒമാനില്‍ പ്രാധമിക ലൈസന്‍സ് കാലാവധി ഒരു വര്‍ഷം മാത്രം… ലൈസന്‍സ് ഭേദഗതി പ്രാബല്യത്തില്‍; പുതിയ മാറ്റങ്ങള്‍ അറിയാം

മസ്‌കത്ത്; ഗതാഗത നിയമ പരിഷ്‌കരണത്തിലെ പ്രധാന ഭാഗമായി ലൈസന്‍സ് അനുവദിക്കുന്നതിലെ ഭേദഗതി പ്രാബല്യത്തില്‍. ഇനി മുതല്‍ പ്രാഥമിക ലൈസന്‍സ് ഒരു വര്‍ഷത്തെ കാലാവധിയില്‍ മാത്രമാകും. ലൈറ്റ്, ഹെവി, മോട്ടോര്‍ബൈക്ക് ലൈസന്‍സുകള്‍ക്ക് ഇത് ബാധകമാണ്. തുടര്‍ന്ന് ഒരു വര്‍ഷത്തെ ബ്ലാക്ക് പോയിന്റുകള്‍ അടിസ്ഥാനപ്പെടുത്തിയാകും ലൈസന്‍സ് പുതുക്കി നല്‍കുക. ഈ വര്‍ഷമാണ് ബ്ലാക്ക് പോയിന്റ് സംവിധാനം പ്രാബല്യത്തില്‍ വന്നത്.

Loading...

ആറില്‍ കൂടുതല്‍ ബ്ലാക്ക് പോയിന്റുകളുണ്ടങ്കില്‍ ഇനി ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ നിയന്ത്രണങ്ങളുണ്ടാകും. ഏഴ് മുതല്‍ 12 ബ്ലാക്ക്പോയിന്റുകളുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ആദ്യ വര്‍ഷം തന്നെ 12ല്‍ കൂടുതല്‍ ബ്ലാക്ക് മാര്‍ക്ക് ലഭിച്ചാല്‍ തുടക്കക്കാരുടെയും പത്ത് ബ്ലാക്ക് മാര്‍ക്ക് ലഭിക്കുന്ന പുതുക്കലുകാരുടെയും ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. റദ്ദാക്കപ്പെടുന്ന ലൈസന്‍സ് ഉടമകള്‍ വീണ്ടും തുടക്കം മുതലെ ലൈസന്‍സിന് അപേക്ഷിക്കേണ്ടിവരും.

ഡ്രൈവിംഗ് ലൈസന്‍സ് നിരക്കും ഈ വര്‍ഷം ഫെബ്രുവരിയില്‍ കുറച്ചിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിന് പത്ത് റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്. നേരത്തെ ഇത് 20 റിയാലായിരുന്നു. വിദേശികള്‍ക്ക് സ്ഥിരം ലൈസന്‍സ് കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായും കുറച്ചിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങളില്‍ പരിശീലനം നടത്തി ലൈസന്‍സ് സ്വന്തമാക്കാനാകുമെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അടുത്ത വര്‍ഷത്തോടെയാകും ഇത് പ്രാബല്യത്തില്‍ വരിക.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *