ഒമാനില്‍ വ്യക്തികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാനുള്ള അനുമതി പരിഗണനയില്‍

മസ്‌കറ്റ്: ഒമാനില്‍ വ്യക്തികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള അനുമതി പരിഗണനയിലെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍. നിലവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സുള്ള സ്വകാര്യ കമ്പനികള്‍ക്കും മാത്രമേ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ഡ്രോണുകളുടെ വ്യക്തിഗത ഉപയോഗത്തിനുള്ള അപേക്ഷകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഏവിയേഷന്‍ അധികൃതരുടെ ഈ തീരുമാനം. പൊതുജനങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള അനുമതിക്കായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമിതിയെ ഒമാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ഇതിനകം നിയമിച്ചുകഴിഞ്ഞു.

Loading...

രാജ്യത്തെ വിവിധ സുരക്ഷാ ഉദ്യോഗസ്ഥര്‍, വിനോദ സഞ്ചാര മേഖലാപ്രതിനിധികള്‍, വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഏതൊക്കെ തരത്തിലുള്ള ഡ്രോണുകള്‍ ഏതെല്ലാം രീതിയില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുമെന്ന് സമതി വിലയിരുത്തും. രാജ്യത്തെ അതീവ സുരക്ഷാമേഖലകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ഡ്രോണുകളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുന്നത് സമിതിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് രാജ്യത്തെ അറുപതോളം സ്ഥാപനങ്ങള്‍ 2015 മുതല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *