ഒമാന്‍ മന്ത്രി ഇന്ത്യൻ സ്ഥാനപതി മുനു മഹാവീറുമായി  കൂടിക്കാഴ്ച നടത്തി

മസ്‍കത്ത്: ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ്‌ തിയാസിൻ ബിൻ ഹൈതം ബിൻ താരിക്ക് അൽ സൈദ്, ഞായറാഴ്ച ഇന്ത്യൻ സ്ഥാനപതി മുനു മഹാവീറുമായി  കൂടിക്കാഴ്ച നടത്തി.

മന്ത്രാലയത്തിലെ തന്റെ ഓഫീസിൽ  ഇന്ത്യൻ സ്ഥാനപതിയെ മന്ത്രി സ്വീകരിച്ചുവെന്ന്  മന്ത്രാലയം പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയിൽ പറയുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കൂടിക്കാഴ്ചയിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു.

സാംസ്കാരിക, കായിക, യുവജന മേഖലകളിൽ നിലവിലുള്ള സംയുക്ത സഹകരണത്തിന്റെ വിവിധ വശങ്ങള്‍ ഇരുവരും  ചർച്ച ചെയ്തു.

സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരസ്പരം കൈമാറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *