അറബിക്കടലിൽ പുതിയ ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നു; ഒമാനില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം

മസ്കറ്റ്: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. ഒമാനിലെ റാസ് ഹദ് തീരത്ത് നിന്നും 1600 കിലോമീറ്റർ അകലെയാണ് പുതിയ തീവ്ര ന്യൂനമർദ്ദത്തിന്റെ സ്ഥാനം.

ഈ ന്യൂനമർദ്ദം ശക്തിയാര്‍ജിച്ച് വരികയാണെന്നും അടുത്ത ദിവസങ്ങളിൽ ചുഴലി കൊടുംകാറ്റായി മാറി ഇന്ത്യൻ, പാകിസ്ഥാൻ തീരങ്ങൾ പിന്നിടുമെന്നും ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷന്റെ അറിയിപ്പിൽ പറയുന്നു .

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇത് അടുത്ത മൂന്നു ദിവസത്തേക്ക് ഒമാനെ നേരിട്ട്  ബാധിക്കുകയില്ല. നിലവിൽ കാറ്റിന്റെ വേഗത 45  കിലോമീറ്റർ വരെയാണ്. ജനങ്ങൾ ജാഗ്രത പുലർത്തുവാൻ അധികൃതർ അറിയിപ്പും നൽകിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *