യാത്രക്കാരിൽ ഒരാൾക്ക് കോവിഡെന്നു സംശയം ; സൗദിയിലെ ക്രൂയിസ് കപ്പൽ വിനോദയാത്ര അവസാനിപ്പിച്ചു

റിയാദ്​: യാത്രക്കാരിൽ ഒരാൾക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ‘സിൽവര്‍ സ്‍പിരിറ്റ്​’ ക്രൂയിസ് കപ്പൽ  നേരത്തെ ​യാത്ര അവസാനിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി പോർട്ടിൽ നിന്ന്​ മൂന്ന്​ ദിവസത്തെ ചെങ്കടൽ യാത്രക്കായി കപ്പൽ പുറപ്പെട്ടത്​.

യാത്രയുടെ അവസാന നിമിഷത്തിലാണ് ഒരാള്‍ക്ക്​ കൊവിഡ്​ ബാധയുണ്ടെന്ന സംശയം  ഉണ്ടായത് ​.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കപ്പലിലെ പ്രത്യേക ആരോഗ്യ സംഘമാണ് പരിശോധന നടത്തിയതെന്ന്​ റെസ്​സീ ക്രൂയിസ് കപ്പൽ കമ്പനി വ്യക്തമാക്കി. കൊവിഡ് ബാധയുണ്ടെന്ന്​ സംശയിക്കപ്പെട്ട ആളെ ഉടനെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി.

യാത്രക്കാരോട് നിശ്ചിത സ്ഥലങ്ങളിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കപ്പൽ ഇക്കണോമിക് സിറ്റിയിലേക്ക്​ മടങ്ങിയത്​

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *