ഗള്‍ഫില്‍ ഉള്ളി പൊള്ളുന്ന വിലയിൽ,വില കുറഞ്ഞ ചിറ്റുള്ളി വിപണി പിടിച്ചടക്കി

 പൊള്ളുന്ന വിലയിൽ ഗൾഫിലെ കച്ചവടക്കാരും കേരളത്തിലെ കയറ്റുമതിക്കാരും ചെറിയ ഉള്ളിയെ കൈവിട്ടു. പകരം വില കുറഞ്ഞ ചിറ്റുള്ളി  വിപണി പിടിച്ചടക്കി. ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചെറിയ ഉള്ളിയുടെ കയറ്റുമതി പേരിനു മാത്രമായി. ആവശ്യത്തിനു ചെറിയ ഉള്ളി ലഭിക്കാതായതും വില 30 രൂപയിൽനിന്ന് 160 വരെ ഉയർന്നതുമാണു കാരണം.

കേരളത്തിൽനിന്നു സവാളയുടെ കയറ്റുമതിയില്ല. വെളുത്തുള്ളിയും പേരിനേയുള്ളൂ. ചെറിയ ഉള്ളിയായിരുന്നു പ്രധാന കയറ്റുമതി. മാസങ്ങളോളം കൂടിയ വില നിലനിന്നതോടെ 80% കയറ്റുമതിയാണു കുറഞ്ഞത്. കയറ്റുമതി ഏജൻസികൾ തമിഴ്നാട്ടിൽനിന്നാണ് ചെറിയ ഉള്ളി വാങ്ങിയിരുന്നത്. സീസൺ അല്ലാതായതോടെ വില കുത്തനെ കൂടി. പകരം ആന്ധ്രയിൽനിന്ന് 40 രൂപയ്ക്ക് എത്തിയതാണു ചിറ്റുള്ളി.

കുറച്ചുദിവസമായി ചെറിയ ഉള്ളിയുടെ വില കുറയുന്നുണ്ടെങ്കിലും ഗൾഫിലേക്കുള്ള കയറ്റുമതിയിൽ വർധനയുണ്ടായിട്ടില്ല. രുചിയിൽ മാറ്റമുണ്ട് എന്നതിനാൽ വിലകൂടിയാലും ചെറിയ ഉള്ളിയിലേക്കുതന്നെ വിപണി ഉടൻ തിരിച്ചെത്താറുമുണ്ട്. ഇത്തവണ അതുണ്ടായില്ലെന്നു മാത്രമല്ല, ഗൾഫിൽനിന്ന് ചിറ്റുള്ളിക്കുള്ള ഓർഡർ തുടരുകയുമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *