നഴ്സുമാര്‍ക്ക് തൊഴിലവസരമൊരുക്കി കുവൈത്ത്…

കുവൈത്ത്: കുവൈത്തില്‍ വന്‍ തൊഴിലവസരമൊരുങ്ങുന്നു. ആരോഗ്യ മേഖലയിലേയ്ക്ക് 2575 നേഴ്സ്മാരുടെ നിയമനത്തിനാണു അനുമതി ലഭിച്ചത്. ഇതോടെ 2000 നഴ്സുമാര്‍ക്കാണ് ജോലിയ്ക്ക് അവസരം ലഭിക്കുക.

Loading...

ആരോഗ്യമന്ത്രാലയത്തില്‍ നഴ്സ്, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ധന മന്ത്രാലയം അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. നിയമനത്തിന് നേരത്തെ മന്ത്രിസഭയുടേയും സിവില്‍ സര്‍വീസ് കമീഷന്‍റെയും അംഗീകാരം ലഭിച്ചിരുന്നു.

നഴ്സുമാര്‍ക്ക് മാത്രമല്ല 575 സാങ്കേതിക വിദഗ്ദ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും ഇതോടൊപ്പം ജോലി ലഭിക്കും. 1,94,000 ദിനാറാണ് ഇതിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

നടപ്പുസാമ്ബത്തിക വര്‍ഷത്തില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള ആശുപത്രികളില്‍ വരുമാനം ഇരട്ടി ആയി വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഈ സാമ്ബത്തിക വര്‍ഷത്തിലെ ബജറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിന്ന് 45 ദശലക്ഷം ദിനാറാണ് മന്ത്രാലയം കണക്കാക്കിയിട്ടുള്ളത്.

വരുമാനത്തിനുള്ള പ്രധാന കാരണം വിദേശികളുടെ ചികിത്സാ ഫീസ്‌ വര്‍ധിപ്പിച്ചതാണ്. നടപ്പു സാമ്ബത്തിക
വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ്‌ വഴി 108 മില്യണ്‍ ദിനാര്‍ വരുമാനം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള നേഴ്സ് മാര്‍ക്കും ഇതോടെ തൊഴിലവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *