മോഷണം, മാനഭംഗം; പാക്ക് പൗരന് ദുബായിൽ ജയിൽ ശിക്ഷ

ദുബായ് :  ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് (സിഐഡി) ഉദ്യോഗസ്ഥരാണെന്ന വ്യാജേന ദുബായിൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറുകയും മാനഭംഗപ്പെടുത്തുകയും മോഷണം നടത്തുകയും ചെയ്ത പാക്ക് പൗരന് ആറു വർഷം തടവ് ശിക്ഷ. നൈഫ് ഏരിയയിലെ യുവതിയുടെ ഫ്ലാറ്റിലാണ് പാക്ക് പൗരനും മറ്റൊരു സുഹൃത്തും കൂടി അതിക്രമിച്ച് കയറിയത്. യുവതിയെ പീഡിപ്പിക്കുകയും അവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ചെയ്തു.  പ്രതികൾ രണ്ടുപേരും ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ താൻ ഒാടി രക്ഷപ്പെട്ടുവെന്നാണ് യുവതിയുടെ മൊഴി. ഇതിനിടെ, പാക്ക് യുവാവിന്റെ സുഹൃത്ത് നാലാം നിലയിലെ ഫ്ലാറ്റിൽ നിന്നും കാലുതെന്നി താഴെ വീണ് മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരി 26നാണ് സംഭവം ഉണ്ടായത്. മാനഭംഗം, പൊലീസ് ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുക, മോഷണം, അതിക്രമിച്ചു കടക്കൽ തുടങ്ങി പ്രതിക്കെതിരെ നിരവധി കുറ്റം ചുമത്തി.

Loading...

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *