അബ്ബാസ് ഇക്കാ ഞാനിപ്പോള്‍ മെസ്‌റയിലാണ്, ഭക്ഷണമില്ല, പച്ചവെള്ളമില്ല, മരിച്ചുപോകുമെന്ന് തോന്നുന്നു ; നിഷാദിന്റെ ദുരിത ജീവിതത്തിന് അവസാനം

റിയാദ്: ”അബാസ് ഇക്ക ഞാനിപ്പോള്‍ മെസ്‌റയിലാണ്. രണ്ടുദിവസമായി ഭക്ഷണമില്ല, പച്ചവെള്ളമില്ല, പല്ലുപോലും തേച്ചിട്ടില്ല, മരിച്ചുപോകുമെന്ന് തോന്നുന്നു. എന്റെ ട്രാവല്‍ ഏജന്‍സികള്‍ ഒറ്റയ്ക്കാക്കി പോയതാണ്. വിശന്നിട്ട് കണ്ണുകാണുന്നില്ല, കൊടുംചൂടാണ് തലകറങ്ങുന്നു, എന്റെ പെണ്ണിനോട് ഇതൊന്നും പറയേണ്ട. എത്രനാള്‍ ഇത് അനുഭവിക്കണമെന്ന് അറിയില്ല. എങ്ങനെയെങ്കിലും ആ ട്രാവല്‍ ഏജന്റുമാരെ കണ്ടുപിടിക്കണം” കരളലിയുന്ന ഈ വാക്കുകള്‍ ഒരു പക്ഷേ സാമൂഹ്യമാധ്യമങ്ങളിലൂടെ എല്ലവരും കേട്ടു കാണും. ബെന്യാമിന്റെ ആടു ജീവിതത്തിലെ പച്ചയായ ജീവിതം അനുഭവിച്ചറിഞ്ഞ നിഷാദിന്റെ വിലാപമാണ് ഈ വാക്കുകള്‍.

ജീവിതത്തിലെ പ്രാരാബ്ദങ്ങള്‍ക്ക് അറുതി വരുത്താന്‍  പ്രവാസ ലോകത്തേക്ക വിമാനം കയറിയതായിരുന്നു പാലക്കാട് പുതുപ്പള്ളി നിവാസിയായ ഈ ഇരുപത്തി മൂന്നുകാരന്‍. ഹൗസ്‌ഡ്രൈവര്‍ ജോലിക്കായ് റിയാദില്‍ എത്തിയ നിഷാദിനെ ട്രാവല്‍ ഏജന്‍സികള്‍ എത്തിച്ചത് മെസ്‌റയിലുള്ള മരുഭൂമിയിലാണ്. തന്റെ ദുരിത ജീവിതത്തെക്കുറിച്ച് നിഷാദ് ഒരു വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ കണ്ട സാമൂഹികപ്രവര്‍ത്തകരാണ് യുവാവിനെ കണ്ടെത്തിയത്.

ഇന്ത്യന്‍ എംബസിയുമായും സ്‌പോണ്‍സറുമാരുമായും ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ നിഷാദിനെ നാട്ടിലെത്തിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്. താമസിയാതെ നാട്ടിലെത്തുമെന്നാണ് വിവരം. കുറച്ചു ദിവസമായി സമൂഹ മാധ്യമത്തിലൂടെയും വാട്‌സാപ്പിലൂടെയും ഈ വിലാപം പലരും കേട്ട്, കരളലിഞ്ഞു. ലെതീഫ് തെച്ചി എന്ന വ്യക്തി മുന്‍കൈ എടുത്തതോടെ ഒറ്റക്കെട്ടായി പ്രവാസികള്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ നിഷാദിന് നരകയാതനയില്‍ നിന്നും മോചിതനായി. ദുരിതങ്ങളുടെ മരുഭൂമിയില്‍ നിന്ന് ആശ്വാസത്തിന്റെ മരുപച്ചയിലേക്ക് എത്തുകയായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *