ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സ് വെറും പത്ത് സെക്കന്‍ഡില്‍

ദുബൈ: ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ടി ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) ആണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ദുബൈയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ഇത് നടപ്പിലാക്കുമെന്ന് ജി ഡി ആര്‍ എഫ് എ അറിയിച്ചു.

Loading...

യാത്രക്കാര്‍ എയര്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ‘നെക്സ്റ്റ് ജനറേഷന്‍ ബോര്‍ഡേഴ്സ്’ വിവരങ്ങള്‍ പാസ്പോര്‍ട്ട് കണ്ട്രോള്‍ ഓഫീസര്‍ക്ക് കൈമാറും. തുടര്‍ന്ന് അവശ്യമായ പരിശോധനയ്ക്ക് ശേഷം പാസ്പോര്‍ട്ട് ക്ലിയറന്‍സ് നടത്തി നല്‍കുകയാണ് പതിവ്. മൂന്ന് മിനിട്ടിലാണ് ഈ പരിശോധനകള്‍ നടന്നിരുന്നത്. ഇപ്പോള്‍ പാസ്പോര്‍ട്ട് 10 സെക്കന്‍ഡില്‍ സ്റ്റാമ്പ് ചെയ്ത് നല്‍കും. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്മെന്റ് ജനറല്‍ ഡയറക്ടര്‍ അസിസ്റ്റന്റ് ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാങ്ക്വറ്റിയാണ് ഇക്കാര്യമറിയിച്ചത്.

ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3ല്‍ ഈ സംവിധാനം ഇതിനകം പൂര്‍ണമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *