കാലുകള്‍ തളര്‍ന്ന് ഒരു മാസമായി ആശുപത്രിക്കിടക്കയില്‍…യുഎഇയില്‍ പൊതുമാപ്പ് കാത്ത് പത്തനംതിട്ട സ്വദേശി

യുഎഇ: യുഎഇയില്‍ ആശുപത്രിക്കിടക്കയില്‍ പൊതുമാപ്പ് കാത്ത് പത്തനംതിട്ട സ്വദേശി ചെല്ലപ്പന്‍. യുഎഇയില്‍ ബിസിനസ് നടത്തിവരികയായിരുന്ന സുനില്‍ കഴിഞ്ഞ മാസമാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയത്. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇതിനിടെ സുനിലിന്റെ വിസ കാലാവധിയും കഴിഞ്ഞു. ഡിസ്ചാര്‍ജ് ആയിട്ടും മറ്റെങ്ങും പോകാന്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ ഇപ്പോഴും തുടരുകയാണ് സുനില്‍.

ഇയാള്‍ സ്ഥിരമായി മദ്യപിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സുനിലിനെ എങ്ങനെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഹോദരനും. സ്വന്തമായി നടക്കാനോ കാലുകള്‍ ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സുനില്‍. യുഎഇയില്‍ ഉണ്ടായിരുന്ന സുനിലിന്റെ കുടുംബം രണ്ട് മാസം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയത്. സുനിലിന്റെ ദുരവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃതര്‍ സുനിലിന്റെ ചിത്സയുടെ ബില്‍ എഴുതിത്തള്ളുകയും, സുനിലിന്റെ അവസ്ഥ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ അറിയിക്കുകയും ചെയ്തു. എമിഗ്രേഷന്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തി സുനിലിന്റെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *