കോർണിഷിന്റെ സൗന്ദര്യം ആസ്വദിക്കാൻ ജനങ്ങള്‍ ; അജ്മാൻ ഗതാഗതക്കുരുക്കിലമർന്നു

അജ്മാൻ  :  പെരുന്നാൾ അവധി ആഘോഷിക്കാൻ വിവിധ എമിറേറ്റുകളിൽനിന്നുള്ളവർ എത്തിയതോടെ അജ്മാൻ ഗതാഗതക്കുരുക്കിലമർന്നു.

പുതുതായി നിർമിച്ച കോർണിഷിന്റെ സൗന്ദര്യം ആസ്വദിക്കാൻ ജനം കൂട്ടമായി എത്തിയതോടെ പൊലീസിന് ഗതാഗതം നിയന്ത്രിക്കേണ്ടിവന്നു.

ഇതുമൂലം എമിറേറ്റിലെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള റോ‍ഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കോർണിഷിന്റെ ശേഷിയെക്കാൾ കൂടുതൽ പേർ എത്തിയതോടെയാണ് പ്രവേശനം തടഞ്ഞത്.

ഇതോടെ വാഹനങ്ങൾക്കു കോർണിഷിലേക്കു പ്രവേശിക്കാൻ കഴിഞ്ഞില്ല.

ഒരു വശത്തെ റോഡ് വിജനമായപ്പോൾ മറുവശത്തെ റോഡിൽ വാഹനങ്ങൾ നിറഞ്ഞ് ഷാർജ അതിർത്തി വരെ നീണ്ടു.

ദൂരദിക്കുകളിൽ വാഹനം പാർക്ക് ചെയ്ത് കാൽനടയായി എത്തിയവർക്കു മാത്രമേ കോർണിഷിൽ പ്രവേശിക്കാനായുള്ളൂ.

കടുത്ത ചൂടായതിനാൽ പലരും വേഗം തിരിച്ചുപോകുകയും ചെയ്തു.

ഭൂരിഭാഗം പേർക്കും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കഴിയേണ്ടിവന്നു.

ചിലർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ കഴിഞ്ഞ് രാത്രി ഒരു മണിക്കു ശേഷം ഗതാഗതക്കുരുക്കൊഴിഞ്ഞ‌ാണു തിരിച്ചുപോയത്.

പുതുവർഷാഘോഷത്തിലൊഴികെ ഇത്രയേറെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് ഒന്നര പതിറ്റാണ്ടായി അജ്മാനിലുള്ള ചാവക്കാട് സ്വദേശി ഫക്രുദ്ദീൻ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *