കോഴിക്കോട് വിമാനത്താവളം വഴി സൗദി എയര്‍ സര്‍വീസിനുള്ള അനുമതിപത്രം കൈമാറി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അനുമതിപത്രം എയര്‍പോര്‍ട്ട് അതോറ്റി സൗദി എയര്‍ലൈന്‍സിന് കൈമാറി. സൗദി എയര്‍ ജിദ്ദ കേന്ദ്രകാര്യാലയത്തിനാണ് അനുമതിപത്രം നല്‍കിയത്. കഴിഞ്ഞദിവസം ഇ വിഭാഗം വിമാനങ്ങളുടെ സര്‍വീസിന് ഡി.ജി.സി.എ. അനുമതി നല്‍കിയിരുന്നു. ഇ വിഭാഗത്തില്‍ വരുന്ന 300 പേര്‍ക്കുവരെ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസുകള്‍ക്കാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നടപടി.

Loading...

ജിദ്ദ, റിയാദ് വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്നാണ് സൗദി എയര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ടു സര്‍വീസുകള്‍ക്കുമാണ് ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും അനുമതി നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ പകല്‍സമയത്ത് മാത്രമായി പരിമിതപ്പെടുത്താനും ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്. റണ്‍വേ നവീകരണം അടുത്തകാലത്ത് പൂര്‍ത്തിയായതിനാലും റിസയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാലുമാണ് നിയന്ത്രണം. ആറുമാസത്തേക്കായിരിക്കും നിയന്ത്രണമെന്നും അറിയിപ്പിലുണ്ട്. എയര്‍ ഇന്ത്യയും ജിദ്ദ, റിയാദ് സര്‍വീസുകള്‍ക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഇവര്‍ക്ക് റിയാദ് സര്‍വീസുണ്ടെങ്കിലും ജിദ്ദ സര്‍വീസില്ല.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *