ഖത്തര്‍ ആകാശത്ത് ഇന്നും നാളെയും ഉല്‍ക്കവര്‍ഷം കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ഖത്തര്‍ ആകാശത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉല്‍ക്കവര്‍ഷം കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. മണിക്കൂറില്‍ ശരാശരി 60 മുതല്‍ 100 വരെ ഉല്‍ക്കകള്‍ കാണാനാകും.

ബുധന്‍ അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച സൂര്യോദയം വരെ ഉല്‍ക്കവര്‍ഷം കാണാനുള്ള സുവര്‍ണാവസരമാണ് ഖത്തര്‍ നിവാസികളെ കാത്തിരിക്കുന്നതെന്ന് കലണ്ടര്‍ ഹൗസ് അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

എല്ലാ വര്‍ഷവും ഉണ്ടാകുന്ന സെലസ്റ്റിയല്‍ ഉല്‍ക്കവര്‍ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ് ഓഗസ്റ്റ് 12,13 ദിവസങ്ങളില്‍ കാണപ്പെടുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ ഡോ ബഷീര്‍ മര്‍സൂഖ് പറഞ്ഞു.

വാനനിരീക്ഷകര്‍ക്ക് ഉപകരണത്തിന്‍റെ സഹായമില്ലാതെ തന്നെ ഉല്‍ക്കവര്‍ഷം കാണാനാകുമെന്നും ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *