പ്രവാസി മലയാളികള്‍ക്കായി അബുദാബിയില്‍ ഫോട്ടോഗ്രഫി മത്സരം…

അബുദാബി; ഫൊട്ടോഗ്രഫിയുടെ അനന്ത സാധ്യതകള്‍ക്ക് അബുദാബി മലയാളി സമാജം അവസരമൊരുക്കുന്നു. ഒക്ടോബര്‍ 19ന് നടക്കുന്ന ഫൊട്ടോഗ്രഫി മത്സരത്തോടൊപ്പം സെമിനാര്‍, സംശയ നിവാരണ ചര്‍ച്ച, പ്രദര്‍ശനം, നാടകം തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

പ്രഫഷനല്‍, അമച്വര്‍ ഫൊട്ടോഗ്രഫി വിഭാഗങ്ങള്‍ക്കായി യഥാക്രമം മരുഭൂമിയുടെ പ്രണയം, പ്രവാസം എന്നീ വിഷയങ്ങളിലാണ് മത്സരം നടക്കുക. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും മറ്റ് ആകര്‍ഷക സമ്മാനങ്ങളും നല്‍കും. യുഎഇയിലെ പ്രവാസി മലയാളികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്.

മലയാളി സമാജത്തിന്റെ 50 വര്‍ഷത്തെ ചരിത്രം പറയുന്ന ഫോട്ടോ പ്രദര്‍ശനത്തിന് പുറമെ പ്രമുഖ ചിത്രകാരന്മാരുടെ പ്രദര്‍ശനവും പരിപാടിക്ക് മാറ്റുകൂട്ടും. പ്രശസ്ത ഫൊട്ടോഗ്രഫര്‍ കെവിന്‍ കാര്‍ട്ടറുടെ ജീവിതം പ്രമേയമായി സമാജം ഒരുക്കുന്ന ഇരകള്‍ എന്ന നാടകവും അരങ്ങേറും. വിവരങ്ങള്‍ക്ക് 02 5537600, 050 2737406 നമ്പറില്‍ ബന്ധപ്പെടണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *