സമ്മതമില്ലാതെ വ്യക്തിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; പിഴ ചുമത്തി അധികൃതര്‍ 

റിയാദ് : സമ്മതമില്ലാതെ വ്യക്തിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയ സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പിഴ ചുമത്തി. 24,000 റിയാലാണ് കമ്പനി പഴി അടയ്‌ക്കേണ്ടത്.

ഇതിന് പുറമെ പരാതിക്കാരന് ഒരു ലക്ഷം റിയാല്‍ നഷ്ടപരിഹാരവും കമ്പനി നല്‍കണമെന്നും അതോറിറ്റി ഉത്തരവിട്ടു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

രേഖാമൂലമുള്ള അനുമതിയോ സമ്മതമോ കൂടാതെയാണ് പരാതിക്കാരന്റെ ഫോട്ടോ കമ്പനി പരസ്യപ്പെടുത്തിയത്. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നും നീക്കം ചെയ്യണമെന്നും അതോറിറ്റി കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.

സാഹിത്യ, കലാ രചനകളും കൃതികളും ഉപയോഗിക്കുന്നതിന് ഉടമയില്‍ നിന്ന് രേഖാമൂലം അനുമതി നേടുന്നത് ശിക്ഷാ നടപടികള്‍ ഒഴിവാക്കുമെന്ന് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി മുന്നറിയിപ്പ് നല്‍കി.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *