കടല്‍ കടന്നൊരു പിതൃതര്‍പ്പണ ബലി…ഓഗസ്ത് 11ന് ബഹ്‌റൈന്‍ അസ്‌റി കടപ്പുറത്ത് പിതൃതര്‍പ്പണ ബലി; മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം

മനാമ: കര്‍ക്കിടക വാവ് ദിനത്തില്‍ ഹിന്ദു മതവിശ്വാസികള്‍ മരിച്ചു പോയ ബന്ധുക്കള്‍ക്കായി പിതൃതര്‍പ്പണ ബലി നടത്താറുണ്ട്. കേരളത്തില്‍ ഇതിന് ദിവസനങ്ങള്‍ക്ക് മുമ്പേ മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട് എന്നാല്‍ നാടു വിട്ടു പോകുന്ന പ്രവാസികള്‍ക്ക് ഇഥിന് അവസരം ലഭിക്കാറില്ല. എന്നാല്‍ ഇത്തവണ ബഹ്‌റൈനില്‍ ഇപിതൃതര്‍പ്പണം വേദിയൊരുക്കുന്നു. ബഹ്റൈനില്‍ മാതാ അമൃതാനന്ദമയി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11 ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്ക് അസ്റി കടപ്പുറത്തുവച്ച് പിതൃതര്‍പ്പണം സംഘടിപ്പിക്കും. ഇതില്‍ പങ്കടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേതാണെന്ന് സംഘാടകര്‍ അറിയിച്ചു.

രജിസ്ട്രേഷന് 33168401,39494995,39797949 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുക. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ കര്‍മത്തില്‍ പങ്കടുക്കാന്‍ കഴിയൂ. പേര് രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ മൂന്നരക്ക് അസ്റി കടപ്പുറത്തു എത്തിേച്ചരേണ്ടതാണ്.

മാതാ അമൃതാനന്ദമയി സേവാസമിതി കഴിഞ്ഞ 4 വര്‍ഷമായി പിതൃതര്‍പ്പണം നടത്താനുള്ള സൗകര്യം തികച്ചും സൗജന്യമായി ഒരുക്കികൊടുക്കാറണ്ട്. ഇമെയില്‍ വഴിയും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിലാസം [email protected]

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *