പഴക്കം മനസിലാകാതിരിക്കാന്‍ മത്സ്യത്തിന് പ്ലാസ്റ്റിക് കണ്ണ്….കുവൈത്തില്‍ ഉപഭോക്തൃ വകുപ്പ് അന്വേഷണം

കുവൈറ്റ് : കുവൈറ്റിലെ മത്സ്യ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക് കണ്ണുള്ള മത്സ്യത്തെ വിറ്റ സംഭവത്തില്‍ കുവൈറ്റ് ഉപഭോക്തൃ വകുപ്പ് അന്വേഷണം ആരംഭിച്ചു. മത്സ്യത്തിന്റെ പഴക്കം എളുപ്പം തിരിച്ചറിയാതിരിക്കാനായി യഥാര്‍ത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ് വച്ച് കച്ചവടം നടത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Loading...

മാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങിയ ഒരു യുവതി അത് വൃത്തിയാക്കുന്നതിനിടയിലാണ് മീനിന്റെ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണുകളാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ അവര്‍ അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *