എസ്എസ്എൽസി പരീക്ഷാഫലത്തിനു മുന്‍പ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു

അബുദാബി : എസ്എസ്എൽസി പരീക്ഷാഫലത്തിനു കാത്തുനിൽക്കാതെ യുഎഇയിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു.

മോഡൽ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയായിരുന്നു പ്രവേശനം.

മൊത്തം മാർക്കിന്റെയും വിവിധ വിഷയങ്ങളിൽ ലഭിച്ചതിന്റെയും ശരാശരി നോക്കി റാങ്ക് ലിസ്റ്റിട്ടാണു വിദ്യാർഥികൾക്കു ഗ്രൂപ്പ് നിർണയിച്ചു കൊടുത്തത്.

എസ്എസ്എൽസിയുടെ മാർക്കു ലഭിക്കുന്നതിന് അനുസരിച്ച് ആവശ്യമെങ്കിൽ ഗ്രൂപ്പ് മാറാനും അനുവദിക്കും.

പ്രധാനമായും സയൻസ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് സ്ട്രീമുകളിലേക്കാണു പ്രവേശനം നടത്തിയത്.

അബുദാബി ഒഴികെയുള്ള എമിറേറ്റുകളിലാണ് ക്ലാസുകൾ തുടങ്ങിയത്.

അബുദാബിയിൽ ഇന്നു ക്ലാസ് ആരംഭിക്കും.

പ്ലസ് ടു, സിബിഎസ് 11, 12 ക്ലാസുകളും ആരംഭിച്ചു.

ഇ–ലേണിങ്, ഫെയ്സ് ടു ഫെയ്സ് (എഫ്ടിഎഫ്), ബ്ലൻഡഡ്  മാതൃകയിലുള്ള ക്ലാസുകളിൽ ഏതുവേണമെന്ന് വിദ്യാർഥിക്കു തീരുമാനിക്കാം.

ചില സ്കൂളുകൾ ഈ ടേമുകൂടി ഇ–ലേണിങ് മാത്രമാക്കിയിട്ടുണ്ട്.

മധ്യവേനൽ അവധി കഴിഞ്ഞ് എഫ്ടിഎഫ് തുടങ്ങാനിരിക്കുകയാണ് മറ്റു ചില സ്കൂളുകൾ.

എന്നാൽ അബുദാബിയിലെ ചില സ്കൂളുകൾ എഫ്ടിഎഫ് ക്ലാസും തുടങ്ങിയിട്ടുണ്ട്.

തെറ്റിച്ചത് തെറ്റിച്ചത് തിരഞ്ഞെടുപ്പ്

നാട്ടിലെ തിരഞ്ഞെടുപ്പു മൂലം പരീക്ഷ ഏപ്രിലിലേക്കു മാറ്റിയതിനാൽ ഒരു മാസം വൈകിയാണ് യുഎഇയിൽ ക്ലാസുകൾ തുടങ്ങുന്നത്.

സാധാരണ ഗൾഫിൽ ഏപ്രിലിൽ തന്നെ പ്ലസ് വൺ ക്ലാസ് തുടങ്ങുമായിരുന്നു.

നാട്ടിൽനിന്നു വ്യത്യസ്തമായി ഗൾഫിൽ മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായതിനാലാണു മാർച്ചിലെ പരീക്ഷ കഴിഞ്ഞ ഉടൻ ഏപ്രിലിൽ ക്ലാസുകൾ തുടങ്ങുന്നത്.

ഇത്തവണ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ഒരു മാസം വൈകിയതിനാൽ വാരാന്ത്യങ്ങളിലോ അവധിക്കാലത്തോ പ്രത്യേക ക്ലാസെടുത്ത് നഷ്ടപ്പെട്ട പഠന ദിനങ്ങൾ പരിഹരിക്കാനാണ് വിവിധ സ്കൂളുകളുടെ തീരുമാനം.

എങ്കിൽ മാത്രമേ യഥാസമയം പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാനൊക്കൂ.

സ്കൂളിലെത്തുന്നവർ വർധിച്ചു

യുഎഇയിൽ കോവിഡ് നിയന്ത്രണവിധേയമായി വരുന്നതിനാൽ സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം കൂടി.

16 വയസ്സിനു മുകളിലുള്ള വിദ്യാർഥികളിൽ ഭൂരിഭാഗം പേരും കോവിഡ് വാക്സീൻ എടുത്തതും സ്കൂളിൽ നേരിട്ടെത്തുന്നവരുടെ എണ്ണം കൂടാൻ കാരണമായി.

വാക്സീൻ എടുക്കാത്തവർ 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കൽ നിർബന്ധമാണ്.

അധ്യാപകർക്കും സ്കൂളിലെ മറ്റു ജീവനക്കാർക്കും പിസിആർ ടെസ്റ്റ് എടുക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *