പ്രധാനമന്ത്രിയെ വരവേല്‍ക്കാനൊരുങ്ങി ബഹ്റെെന്‍…

ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്റൈൻ സന്ദർശനം വൻ വിജയമാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നത് ചരിത്രസംഭവമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Loading...

ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ബഹ്റൈനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഉന്നതതല കൂടിക്കാഴ്ചകൾക്ക് ശേഷം വൈകീട്ട് അഞ്ചുമണിക്ക് ഈസാ ടൗണിലെ നാഷണൽനാഷണൽ സ്റ്റേഡിയത്തിൽ പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കുന്ന പൊതുപരിപാടി നടക്കും. ഇരുപതിനായിരത്തോളം പേർ പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ എംബസി അധിക്യതർ പറഞ്ഞു.

ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ മനാമയിൽ ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കും. റൂപൈ പെയ്മെൻ്റ് കാർഡ് ലോഞ്ചിങ്, ഖലീജ് അൽ ബഹ്റൈൻ ബേസിൻ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദർശനവുമായി ബന്ധപ്പെട്ട പ്രധാന അജണ്ടകളാകും.

ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ സന്ദർശനവേളയിൽ ഒപ്പുവെക്കും. ബഹ്റൈനും ഇന്ത്യക്കുമിടയിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം പ്രധാനമന്ത്രിയുടെ സന്ദർശനം വഴി കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *