മുൻസീറ്റിൽ കുട്ടികളെയിരുത്തി വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്.

ഷാർജ : മുൻസീറ്റിൽ കുട്ടികളെയിരുത്തി വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. നിയമലംഘകർക്ക് 400 ദിർഹമാണു പിഴ.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യാപക ബോധവൽക്കരണത്തിന് അജ്മാൻ പൊലീസ് തുടക്കം കുറിച്ചു. 10 വയസ്സിൽ താഴെയുള്ളവരും  145 സെന്റീമീറ്റർ ഉയരമില്ലാത്തവരുമായ കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതു സുരക്ഷിതമല്ല.

അപകടമുണ്ടായാൽ 10 നിലയുള്ള കെട്ടിടത്തിൽ നിന്നു വീഴുന്നതിന് സമാനമായ ആഘാതമാണുണ്ടാകുക. മടിയിലിരുത്തുന്നതും സുരക്ഷിതമല്ല. അപകടമുണ്ടായാൽ മുൻസീറ്റിൽ തല ശക്തമായി ഇടിക്കാൻ സാധ്യതയേറെ.

നാല് വയസ്സിൽ താഴെയുള്ള കുട്ടികളെ സേഫ്റ്റി സീറ്റിൽ ഇരുത്തണമെന്നാണ് ഫെഡറൽ ഗതാഗത നിയമം. വാഹനത്തിന്റെ പുറത്തേക്കു  കുട്ടികൾ തലയോ കയ്യോ  ഇടാതിരിക്കാനും ശ്രദ്ധിക്കണം. ചാടിമറിയാനും അനുവദിക്കരുത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *