പ്രകാശ് കാരാട്ടിന് സ്വീകരണം നൽകി ….

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 40-മത് വാർഷിക സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന, സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗവും, മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിന് സ്വീകരണം നൽകി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, കല കുവൈറ്റ് അംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

Loading...

നാളെ (2019 ജനുവരി 11) വൈകീട്ട്‌ 4 മണിക്ക്‌ അബ്ബാസിയ മറീന ഹാളിൽ വെച്ചാണ് സമാപന സമ്മേളനം നടക്കുന്നത്. പരിപാടിയിൽ പ്രകാശ്‌ കാരാട്ട്‌ മുഖ്യ പ്രഭാഷണം നടത്തും.

പരിപാടിയുടെ ഭാഗമായി കല കുവൈറ്റിന്റെ 40 മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങ് നടക്കും. കുവൈറ്റിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകഗാന സന്ധ്യയും, കല കുവൈറ്റ് പ്രവർത്തകർ അണിയിച്ചൊരുക്കുന്ന കാവ്യശില്പവും വേദിയിൽ അരങ്ങേറും. പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *